നിങ്ങള്‍ക്ക് അത്തോളിയെ കുറിച്ച് കൂടുതലായി അറിയുമെങ്കില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ അയക്കുകയോ ചെയ്യുക The Complete Radio/TV Internet Website "Bringing you closer to home" Fas Media brings TV programs to an international audience through the Internet so you can watch native programs for free wherever you are, whenever you want.
   
  www.atholi.tk
  News
 
നിങ്ങള്‍ക്കും ഈ പേജിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത എന്തെല്ലാം പ്രശ്‌നങ്ങള്‍ അവയെല്ലാം മെയിലായി ‍ ഞങ്ങള്‍ക്ക് അയക്കാം നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത് വാര്‍ത്ത മലയാളത്തില്‍തന്നെ അയക്കണം mail:fasmp@yahoo.com,eeindia@ymail.com
 

അത്തോളി ഉത്സവം വെള്ളിയാഴ്ച ഷാര്‍ജയില്‍

ദുബായ്: കോഴിക്കോട് ജില്ലയിലെ അത്തോളി പ്രദേശത്തുനിന്നുള്ളവരുടെ കൂട്ടായ്മയായ അത്തോളി എന്‍.ആര്‍.ഐ. ഫോറം ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അത്തോളി ഉത്സവം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, സംഗീത മേള തുടങ്ങിയവയുണ്ടാകും. റിമി ടോമി, അഫ്‌സല്‍, അന്‍സാര്‍ എന്നിവര്‍ ഗാനമേളക്ക് നേതൃത്വം നല്‍കും. കെ.കെ. മൊയ്തീന്‍കോയയാണു പരിപാടിയുടെ സംവിധാനം.


 

എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Posted on: 30 Sep 2011


അത്തോളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അത്തോളിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യയും ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രേമചന്ദ്രനും എലിപ്പനിയെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സത്യഭാമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുരേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

വിദ്യാര്‍ഥിനികളുടെ ദുരൂഹമരണം അന്വേഷിക്കണം

Posted on: 23 Sep 2011


അത്തോളി: ഏഴുമാസത്തിനുള്ളില്‍ അത്തോളി ഗവ.വി.എച്ച്.എസ്.എസിലെ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യാനിടയായത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കോണ്‍.(ഐ) അത്തോളിമണ്ഡലം പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ടു പത്താംതരം വിദ്യാര്‍ഥിനികളും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥനിയുമാണ് ആത്മഹത്യചെയ്തത്.
 



 

Posted on: 09 May 2011

അത്തോളി: കുനിയില്‍പുഴ പാലത്തിനോട് ചേര്‍ന്നുള്ള ചകിരിക്കുഴിയില്‍നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ നാല് വടിവാളുകള്‍ അത്തോളി പോലിസ് കസ്റ്റഡിയില്‍ എടുത്തു. തൊഴിലാളികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കാല്‍ മീറ്ററോളം നീളമുള്ളവയാണ് വാളുകള്‍. എസ്.ഐ. ശംഭു, കൊയിലാണ്ടി സി.ഐ. ജയന്‍ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്തോളി പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള ഓവുപാലത്തിനടിയില്‍നിന്ന് നേരത്തേ വടിവാള്‍ കണ്ടെടുത്തിരുന്നു. അര കിലോമീറ്ററിലധികം നീളമുള്ള കുനിയില്‍ക്കടവ് പാലത്തിലും സമീപത്തും രാത്രിയില്‍ വെളിച്ചമില്ലാത്തത് സമൂഹവിരുദ്ധര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.



 

'വളപ്പ് മത്സ്യകൃഷി'ക്ക് തുടക്കമായി

Posted on: 07 May 2011

അത്തോളി: രാഷ്ട്രീയ കൃഷിവികസന യോജനപ്രകാരം ജില്ലയില്‍ ആരംഭിച്ച 'വളപ്പ് മത്സ്യകൃഷി'ക്ക് അത്തോളി പഞ്ചായത്തില്‍ തുടക്കമായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. അത്തോളി പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ്‌കോയ, കെ.കെ. മനോജ്, കെ.കെ. ഭരതന്‍, കെ.വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

മത്സ്യകേരളം കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ. ഗോപിനാഥ് സ്വാഗതവും പി. സുഗുണന്‍ നന്ദിയും പറഞ്ഞു.
 
ഓരോ യൂണിറ്റിനും 65 സെന്റ് വീതം പുഴയോരം ഗ്രാമപ്പഞ്ചായത്ത് ഇതിനായി പാട്ടത്തിന് നല്കിയിട്ടുണ്ട്. മത്സ്യകര്‍ഷക ക്ലബ്ബില്‍ അംഗത്വം ലഭിച്ച മൂന്നുപേര്‍ക്കായാണ് ഒരു യൂണിറ്റ് അനുവദിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായവും അനുവദിക്കും. അത്തോളിയില്‍ ഇതിനകം ആറു യൂണിറ്റുകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

വിവരാവകാശ നിഷേധം: വില്ലേജ് ഓഫീസര്‍ക്ക് പിഴ

 

Posted on: 23 Apr 2011

അത്തോളി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന്‍ വൈകിയതിന് വില്ലേജ് ഓഫീസര്‍ക്ക് 2750 രൂപ പിഴയൊടുക്കാന്‍ വിധി. അത്തോളിയില്‍ വില്ലേജ് ഓഫീസറായിരുന്ന ഡി. ജയപ്രകാശിനാണ് വൈകിയ ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ നല്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.

കൊളത്തൂരിലെ ആറുകണ്ടത്തില്‍ ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് വിധി. വില്ലേജ് ഓഫീസിലെ മൂവ്‌മെന്റ് രജിസ്റ്ററിന്റെയും മൂവ്‌മെന്റ് രജിസ്റ്റര്‍ പ്രകാരം വില്ലേജ് ഓഫീസര്‍ ചെയ്ത ഫീല്‍ഡ് വര്‍ക്കിന്റെയും പകര്‍പ്പടക്കം നാലു വിവരങ്ങളാണ് ഉണ്ണികഷ്ണന്‍ ആവശ്യപ്പെട്ടിരുന്നത്.

ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നാട്ടുകാര്‍ക്ക് പലപ്പോഴും വില്ലേജ് ഓഫീസര്‍ ഫീല്‍ഡിലാണെന്ന മറുപടിയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ ആലപ്പുഴ കുമാരപുരം വില്ലേജ് ഓഫീസറാണ് ജയപ്രകാശ്.

ശിലാസ്ഥാപനം നടത്തി

Posted on: 31 Mar 2011

അത്തോളി: നമ്പ്യാട്ടുംപുറം ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന് വി.വി. ഷൗക്കത്തലി ശിലാസ്ഥാപനം നടത്തി. സി.ടി.രാജീവന്‍, കെ.കെ.സബീഷ്, ശ്രീജിത്ത്, ജാഫര്‍ എന്നിവര്‍ സംസാരിച്ചു

കുനിയില്‍ക്കടവ്‌പാലം സമൂഹവിരുദ്ധരുടെ താവളമാകുന്നു

Posted on: 07 Mar 2011

അത്തോളി: പുഴയില്‍ വെള്ളം കുറഞ്ഞതോടെ കുനിയില്‍ കടവുപാലത്തിന്റെ രണ്ടറ്റങ്ങളിലും സ്ലാബിനു കീഴെ സമൂഹവിരുദ്ധ കേന്ദ്രങ്ങള്‍ സജീവമാവുന്നു. ചുറ്റും പൊന്തക്കാടുകള്‍ നിറഞ്ഞ ഇവിടം സുരക്ഷിത താവളങ്ങളാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ തോണിയില്‍ വന്നുപോകാനുള്ള സൗകര്യവുമുണ്ട്. അരക്കിലോമീറ്ററോളം നീളം വരുന്ന പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാത്തതും ഇവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. വെളിച്ചമില്ലാത്തതിനാല്‍ പൊതുവെ രാത്രിയില്‍ ഇതുവഴി യാത്രക്കാരുടെ എണ്ണവും കുറവായിരിക്കും. പാലത്തില്‍ അത്തോളി പോലീസിന്റെ പട്രോളിങ് നടക്കാറുണ്ടെങ്കിലും ഈ ഭാഗത്തേക്ക് അവരുടെ കണ്ണും എത്താറില്ല. പുഴയില്‍ പട്രോളിങ് നടത്താന്‍ പോലീസിന് യന്ത്രബോട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ അത് പ്രവര്‍ത്തനക്ഷമമായിട്ടില്ല
 

 

അയ്യപ്പന്റെ മരണം അന്വേഷിക്കണം

Posted on: 03 Mar 2011

അത്തോളി: പട്ടികജാതിക്കാരനും നാലു പെണ്‍മക്കളുടെ പിതാവുമായ കണ്ണിപ്പൊയില്‍ നടുവിലയില്‍മീത്തല്‍ അയ്യപ്പന്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ തലയ്ക്ക് മുറിവേറ്റ് മരണപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ഭാരത് ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു.
 

അനുമോദന സായാഹ്നം നടത്തി

Posted on: 18 Feb 2011

 

 

അത്തോളി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിക്കാന്‍, അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ കാനത്തില്‍ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ജയപ്രകാശ് കുളൂര്‍ മുഖ്യപ്രഭാഷണം നടത്തി. അത്തോളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ്‌കോയ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. ഭാര്‍ഗവന്‍ ജേതാക്കളെ പരിചയപ്പെടുത്തി. പി.ടി.എ. പ്രസിഡന്റ് ടി. പുഷ്പരാജന്‍, ബി.കെ. ഗോകുല്‍ ദാസ്, എം. ശെല്‍വമണി, എം. മൂസ്സ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ചന്ദ്രമോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാ പദ്ധതി നടപ്പാക്കണം

Posted on: 14 Feb 2011


അത്തോളി: പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാപദ്ധതി നടപ്പാക്കണമെന്നും 60 കഴിഞ്ഞവര്‍ക്ക് ബസ്സിലെ സീറ്റ് സംവരണം 30 ശതമാനമാക്കി ഉയര്‍ത്തണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് സാംസ്‌കാരികവേദി കെ.സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ്, സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഷീബാ രാമചന്ദ്രന്‍, എം.വി. ഗോവിന്ദന്‍കുട്ടി കിടാവ്, വി. രാമചന്ദ്രന്‍, ഇ. ബാലന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പി.വിശ്വനാഥന്‍നായര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ.ബാലകൃഷ്ണന്‍നായര്‍ (പ്രസി.), പി.വിശ്വനാഥന്‍നമ്പ്യാര്‍, എം.വി.ബാലന്‍ (വൈ.പ്രസി.), ഇ.ബാലന്‍നായര്‍ (സെക്ര.), കെ.കെ.നാരായണി, കെ.പി. ദാമോദരന്‍നായര്‍ (ജോ.സെക്ര.), വി.പി.കൃഷ്ണന്‍ (ഖജാ.).

 

ഗിരീഷ് പുത്തഞ്ചേരിയുടെ ശില്‌പം അനാവരണം ചെയ്തു

Posted on: 11 Feb 2011

അത്തോളി: ജന്മനാട്ടില്‍ ഗിരീഷ് പുത്തഞ്ചേരിക്ക് ആര്‍ദ്രശില്പം. ശില്പി പുത്തഞ്ചേരി എന്ന കലാസംഘടനയുടെ നേതൃത്വത്തില്‍ പവിത്രന്‍ ബത്തേരിയാണ് ഗ്രാനൈറ്റില്‍ ഗിരീഷിന്റെ ശില്പം തീര്‍ത്തത്. ഗിരീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ വ്യാഴാഴ്ച സിനിമാനടന്‍ കോഴിക്കോട് നാരായണന്‍നായര്‍ ശില്പം അനാവരണം ചെയ്തു.

എന്‍.കെ. ശ്രീനിവാസന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഗിരീഷിന്റെ സഹോദരന്‍ മോഹന്‍ദാസ് പുളിക്കൂല്‍, ഗുരുനാഥന്‍ ശങ്കരന്‍ മാസ്റ്റര്‍, ബാലരാമന്‍ നാറാത്ത്, പഞ്ചായത്തംഗം രമ കൊട്ടാരത്തില്‍, രാജീവന്‍ കൊളത്തൂര്‍, രാജന്‍ കേളോത്ത്, കൃഷ്ണന്‍ പിലാച്ചേരി, ഒ. ഭാസ്‌കരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സി. ബാബു സ്വാഗതവും സുബീര്‍ കേളോത്ത് നന്ദിയും പറഞ്ഞു. ഗിരീഷിന്റെ സഹപാഠികളും പുത്തന്‍ചേരി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
 

അനുമോദിച്ചു

Posted on: 11 Feb 2011

അത്തോളി : കാര്‍ഷിക സാങ്കേതിക ദര്‍ശനം 2011-ന്റെ ദേശീയ അവാര്‍ഡിന് ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത മത്സ്യകര്‍ഷകന്‍ അത്തോളി കൂടത്താംകണ്ടി മനോജിനെ ബി.ജെ.പി. അത്തോളി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. അത്തോളി പെന്‍ഷന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇ. കുമാരന്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എന്‍.പി. രാമദാസ് മനോജിനെ പൊന്നാട അണിയിച്ചു. ആര്‍.എം. കുമാരന്‍ ഉപഹാരം നല്കി. മത്സ്യകേരളം അത്തോളി പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍ എന്‍.കെ. ഗോപിനാഥ്, പി. ലോഹിതാക്ഷന്‍, കെ.കെ. ഭരതന്‍, എടക്കോത്ത് ശശി, പി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. കൃഷ്ണന്‍ സ്വാഗതവും കെ.പി. വിനോദ് നന്ദിയും പറഞ്ഞു.

പാലത്തില്‍ തെരുവ്‌വിളക്കുകള്‍ ഇല്ല

Posted on: 03 Jan 2011


 


അത്തോളി: ദൈര്‍ഘ്യമേറിയ കുനിയില്‍ക്കടവ് പാലത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ചേമഞ്ചേരി പഞ്ചായത്ത് ഒരു തെരുവ്‌വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും അതു പ്രകാശിക്കാറില്ല. പാലത്തിലുടനീളം തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെങ്കില്‍ അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകള്‍ മനസ്സുവെക്കണം. എന്നാല്‍ അത്തോളി പഞ്ചായത്തിന്റെ പരിധിയിലാണ് പാലത്തിന്റെ കൂടുതല്‍ ഭാഗങ്ങളെന്ന സാങ്കേതിക തടസ്സം ചേമഞ്ചേരി പഞ്ചായത്ത് ഉന്നയിക്കുന്നുണ്ട്.

പാലത്തിലുള്ള മദ്യപാനം, അറവ്ശാലകളില്‍നിന്നുള്ള മാലിന്യം തള്ളല്‍ എന്നിവ നിയന്ത്രിക്കണമെങ്കില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണം.


സി.എച്ച്. ഫുട്‌ബോള്‍ നൈറ്റ് 

 

Posted on: 25 Dec 2010

അത്തോളി: പ്രൊഫഷണല്‍ അത്തോളി സംഘടിപ്പിക്കുന്ന മൂന്നാമത് സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക ഫുട്‌ബോള്‍ നൈറ്റ് 25-നു വൈകിട്ട് 6.30-ന് അത്തോളി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. 16 ടീമുകള്‍ പങ്കെടുക്കും. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി ഉപജില്ലാ കലോത്സവം: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്ത്

Posted on: 24 Dec 2010

അത്തോളി: അത്തോളി ഗവ. വി.എച്ച്.എസ്.എസ്സില്‍ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും അറബി കലോത്സവം ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലും തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ഒന്നാംസ്ഥാനം നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊയിലാണ്ടി മാപ്പിള എച്ച്.എസ്.എസ്സിനും യു.പി. വിഭാഗത്തില്‍ പൊയില്‍ക്കാവ് യു.പി. സ്‌കൂളിനും എല്‍.പി. വിഭാഗത്തില്‍ കാപ്പാട് ഇലാഹിയ സ്‌കൂളിനും അറബി കലോത്സവം എല്‍.പി. വിഭാഗത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളിനുമാണ് ഒന്നാംസ്ഥാനം.

സംസ്‌കൃത കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സും യു.പി. വിഭാഗത്തില്‍ ചെങ്ങോട്ടുകാവ് ഈസ്റ്റ് എ.യു.പി.യും ഒന്നാമതെത്തി.

സമാപനസമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് അധ്യക്ഷത വഹിച്ചു. എ.കെ. മണി, ജീവാനന്ദന്‍, പ്രസന്ന, പ്രേമ പൊയിലില്‍, കാഞ്ഞിരോളി മുഹമ്മദ്‌കോയ, പി.എം. ഓമന, ഷീബ രാമചന്ദ്രന്‍, എ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. അത്തോളി ഗവ. വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ പി. ഭാര്‍ഗവന്‍ സ്വാഗതവും എം.പി. രൂപേഷ് നന്ദിയും പറഞ്ഞു.


'നന്മ' പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണം

Posted on: 02 Dec 2010


 


അത്തോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ അത്തോളി പഞ്ചായത്ത് ഘടകം രൂപവത്കരിക്കുന്ന യോഗം ശനിയാഴ്ച മൂന്ന് മണിക്ക് കൂമുള്ളി ഐഡിയല്‍ അക്കാദമിയില്‍ നടക്കുമെന്ന് കണ്‍വീനര്‍ കെ.വി.ഗംഗാധരന്‍ നായര്‍ അറിയിച്ചു
 


 

കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം അത്തോളിയില്‍

Posted on: 16 Nov 2010

 

 

അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 8, 9, 10 തിയ്യതികളില്‍ അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അത്തോളി ഗവ.വി.എച്ച്.എസ്സില്‍ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വിജയന്‍ കലോത്സവം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. അത്തോളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ് കോയ, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് പ്രേമ പൊയിലില്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എം.ഓമന, അബ്ദുള്‍ ഹമീദ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.വി.ഷിബു സ്വാഗതവും എസ്. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: രമ പാലോത്ത് (ചെയര്‍പേഴ്‌സണ്‍), കെ.വി.ഷിബു (ജനറല്‍. കണ്‍), പി.വിജയന്‍ (ഖജാ).

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം

Posted on: 17 Nov 2010


 


അത്തോളി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കൊളത്തൂര്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് ആവശ്യപ്പെട്ടു. പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷതവഹിച്ചു. സി.വാസവന്‍, ശ്രീകല ശ്രീനിവാസന്‍, സദാനന്ദന്‍ നെടുമ്പ്രശ്ശേരി എന്നിവര്‍ സംസാരിച്ചു.

അത്തോളിയില്‍ നൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Posted on: 16 Nov 2010

അത്തോളി: പ്രൊഫഷണല്‍ അത്തോളി സംഘടിപ്പിക്കുന്ന മൂന്നാമത് ഏകദിന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ അവസാന വാരം അത്തോളി ഹൈസ്‌കൂള്‍ മിനിസ്റ്റേഡിയത്തില്‍ നടക്കും. വിജയികളാവുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനമായി 30,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപയാണ്. സെമിഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് തിരിച്ചുനല്‍കും. ഫോണ്‍: 9846333491, 9446682672, 8086303003. 


 സി.പി.എമ്മിലെ നിശ്ശബ്ദ വിമതര്‍ അത്തോളിയുടെ വിധിയെഴുതി


  


ഗ്രാമങ്ങളെ മറന്ന സി.പി.എമ്മിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പ് വിജയം - എം.കെ.മുനീര്‍ 

അത്തോളി:നഗരങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയങ്ങള്‍ തീര്‍ക്കാനുള്ള ഓട്ടത്തില്‍ ഗ്രാമങ്ങളെ മറന്ന സി.പി.എം. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനുള്ള തിരിച്ചടിയാണ് അത്തോളി പഞ്ചായത്തിലെ യു.ഡി.എഫിന്റെ ചരിത്ര വിജയമെന്ന് മുന്‍ മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. തന്റെ പിതാവിന് നടക്കാതെ പോയ സ്വപ്നം കൂടിയാണ് സ്വന്തം ഗ്രാമത്തിലെ എല്‍.ഡി.എഫിന്റെ ഈ തകര്‍ച്ച. അത്തോളി പഞ്ചായത്തില്‍ യു.ഡി.എഫിന്റെ വിജയാഹ്ലാദ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യ.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടിക്ക് അകത്ത് പറഞ്ഞാലും പുറത്ത് പറഞ്ഞാലും നടപടി ഭയക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ യു.ഡി,എഫ് വിജയിപ്പിച്ചു കാണിച്ച ഈ 'അത്തോളി മാതൃക' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിക്കുമെന്ന് എം.കെ.രാഘവന്‍ എം.പി. പറഞ്ഞു.

അത്തോളി ഗ്രാമപ്പഞ്ചായത്ത് മാതൃകാ പഞ്ചായത്താക്കി വികസിപ്പിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരന്‍, കെ.പി.സി.സി. അംഗം കെ.രാമചന്ദ്രന്‍, നാസര്‍ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. വിജയികളെ ഡി.സി.സി. അംഗം ടി.വിജയരാഘവന്‍ പരിചയപ്പെടുത്തി. അബ്ദുള്‍ ഹമീദ് സ്വാഗതം പറഞ്ഞു.

വനിതാ സംവരണ പഞ്ചായത്തായ അത്തോളിയില്‍ കോണ്‍ഗ്രസ്സിലെ രമ പാലോത്ത് പ്രസിഡന്റും, മുസ്ലീം ലീഗിലെ കാഞ്ഞിരോളി മുഹമ്മദ് കോയ വൈസ് പ്രസിഡന്റുമാകും.

 


ജനശ്രീ വാഴത്തോട്ടത്തില്‍ കനത്ത വിളവെടുപ്പ്

Posted on: 04 Oct 2010

അത്തോളി: കൊളത്തൂര്‍ ജവഹര്‍ ജനശ്രീയുടെ ഒരേക്കറോളം വരുന്ന ഏത്തവാഴത്തോട്ടത്തില്‍ കനത്ത വിളവെടുപ്പിന്റെ ആഹ്ലാദം. അഞ്ഞൂറ് ഏത്തവാഴകളും ഇടവിളയായി ചേനയുമായിരുന്നു ഇവിടെ കൃഷി. ഓരോ വാഴയില്‍ നിന്നും ഇരുനൂറ് രൂപയുടെ ആദായമുണ്ടാകുമെന്നാണ് പറയുന്നത്. അധ്യാപകരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂലിപ്പണിക്കാരുമടക്കം 20 പേരാണ് ജവഹര്‍ ജനശ്രീയുടെ കര്‍ഷകര്‍. ഇ. സുരേഷ്, ഇല്ലത്ത് ബാലകൃഷ്ണന്‍, ശ്രീകല ശ്രീനിവാസന്‍ നായര്‍, പട്പ്പുറത്ത് കുട്ടികൃഷ്ണന്‍, കുന്നത്ത് മീത്തല്‍ മാധവന്‍, പ്രേംനാഥ് മംഗലശ്ശേരി, പി.കെ. അബ്ദുള്ളക്കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. വിളവെടുപ്പ് എറേശ്ശേരി സുരേഷ് ഉദ്ഘാടനം ചെയ്തു. വന്‍തോതില്‍ ചേനകൃഷി ചെയ്യാനാണ് പ്രവര്‍ത്തകരുടെ അടുത്തനീക്കം.
 

കൂട്ടുകാര്‍ ഒത്തുചേര്‍ന്നു; സഹപാഠിക്ക് വീടുവെക്കാന്‍ അഞ്ചുസെന്റ് സ്ഥലം

Posted on: 24 Sep 2010

 

അത്തോളി: കൂര പണിയാന്‍ അഞ്ച് സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത കൂട്ടുകാരിയുടെ കുടുംബത്തിന് സഹപാഠികളുടെ പ്രയത്‌നഫലമായി അഞ്ച് സെന്റ് ഭൂമി സ്വന്തമായി. അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേളൂര്‍ നമ്പുകുടിമീത്തല്‍ റീനയുടെ കുടുംബത്തിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ തണലിലാണ് ഇത്. അത്തോളി ഗ്രാമപ്പഞ്ചായത്തിന്റെ സമൂഹ ഭവന നിര്‍മാണപദ്ധതി ലിസ്റ്റില്‍ റീനയുടെ കുടുംബം മൂന്നുതവണ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ നഷ്ടമാവുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട റീനയുടെ അച്ഛന്‍ അരിയന്‍ മൂന്നു വര്‍ഷം മുമ്പ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു. അമ്മ ദേവകിയും വികലാംഗയായ അനുജത്തി ബീനയ്ക്കും റീനയാണ് അത്താണി. അത്തോളി വി.എച്ച്.എസ്സിലെ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീനയുടെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 5,75,000 രൂപയാണ് സ്വരൂപിച്ചത്. മാധ്യമങ്ങളുടെ പിന്തുണയോടെ വിദേശ മലയാളികളില്‍നിന്നാണ് ഇതില്‍ നല്ലൊരു തുക സമാഹരിക്കാനായത്. ഒന്നരലക്ഷം രൂപയ്ക്ക് അത്തോളി പഞ്ചായത്ത് ഓഫീസിനടുത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്തിന്റെ രേഖകള്‍ കൈരളി ചാനല്‍ കോഴിക്കോട് ബ്യൂറോ ചീഫ് ഇ.രാജേഷ് റീനയുടെ അമ്മയ്ക്ക് കൈമാറി. സമാഹരിച്ച തുകയില്‍ മൂന്നുലക്ഷം രൂപ റീനയുടെയും അനുജിത്തയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. സ്ഥലം ലഭ്യമായതോടെ റീനയുടെ വീടിന് ഇ.എം.എസ്.ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിക്കും.

എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.പുഷ്പരാജ് അധ്യക്ഷതവഹിച്ചു. വി.എച്ച്.എസ്.സീനിയര്‍ അധ്യാപിക എം.ശെല്‍വമണി, സ്റ്റാഫ് സെക്രട്ടറി എസ്.അനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ബി.കെ.ഗോകുല്‍ദാസ്, എം.മൂസ, ഇ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീന സ്വാഗതവും ഭവനനിര്‍മാണ കമ്മിറ്റി ട്രഷറര്‍ എം.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

നടുവൊടിയും വഴിയിലിറങ്ങിയാല്‍                                                                                                                                                                      Monday, September 20, 2010



മഴ പെയ്തു തീര്‍ന്നപ്പോള്‍ റോഡുകളില്‍ വീണ്ടും വന്‍കുഴികള്‍. റോഡിലിറങ്ങാന്‍ നടുവൊടിയുന്ന സ്ഥിതി. കുഴികളില്‍ കെട്ടിക്കിടന്ന ചെളി വെയിലായതോടെ കനത്ത പൊടിപടലമായി. അതിനാല്‍ മുഖം മൂടിക്കെട്ടി നിരത്തിലിറങ്ങേണ്ട ഗതികേടിലാണു യാത്രക്കാര്‍.

 ദേശീയപാതകള്‍ കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണു പുതിയങ്ങാടി-കുറ്റ്യാടി സംസ്ഥാന പാത. ഏതാനും ചില പ്രവൃത്തികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ല ഇവിടെ.

അത്തോളി മലബാര്‍ മെഡിക്കല്‍ കോളെജിനു മുന്നില്‍ കലുങ്കിനായി പൊളിച്ച റോഡ് ഇനിയും അറ്റകുറ്റപ്പണി ടത്തിയിട്ടില്ല. ഒരു വര്‍ഷം മുന്‍പു തുടങ്ങിയതാണു ജോലി. ഉള്ള്യേരി, പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളില്‍ പലേടത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു പാത. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ റോഡ് സംസ്ഥാന പാത 38 ആയി ഉയര്‍ത്തിയത്. പുതിയങ്ങാടി മുതല്‍ കണ്ണൂര്‍ ചൊവ്വ വരെയുള്ള ഭാഗങ്ങളായിരുന്നു പദ്ധതിയില്‍. എന്നാല്‍, ഇതിനുള്ള സ്ഥലമെടുപ്പു പോലും എങ്ങുമെത്തിയില്ല.

നാദാപുരം-തലശേരി റോഡില്‍ തൂണേരിക്കു സമീപം ഏതാനും ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടിയിരുന്നു. അവിടെത്തീര്‍ന്നു റോഡ് വികസനം. പുതിയങ്ങാടി മുതല്‍ അത്തോളി വരെ റോഡിന്‍റെ ബലം കൂട്ടി റബറൈസ് ചെയ്തതും മാമ്പൊയില്‍ മുതല്‍ ഉള്ള്യേരി വരെ റോഡ് ഉയര്‍ത്തിയതും ഉള്ള്യേരി മുതല്‍ നടുവണ്ണൂര്‍ കനാല്‍ വരെ റബറൈസ് ചെയ്തതും മാത്രമാണു കുറെക്കാലങ്ങള്‍ക്കിടെ ഇവിടെ നടന്ന നവീകരണം.

Banner Maker
 



ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനം ശക്തമാകണം-കോടിയേരി

 

Posted on: 30 Aug 2010

അത്തോളി: ഏറ്റവുമധികം ചൂഷണം നിലനില്‍ക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ശക്തമാകണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അത്തോളി സഹകരണാസ്​പത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഇ.നാരായണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷം വേണ്ട നടപടി എടുക്കും. ടൂറിസത്തിന്റെ ഭാഗമായി കാപ്പാട്-തുഷാരഗിരി റോഡിന്റെ പണി പൂര്‍ത്തിയാക്കാനുള്ള നടപടി ത്വരപ്പെടുത്തും-അദ്ദേഹം പറഞ്ഞു.

ആസ്​പത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയും ലാബ് മുന്‍മന്ത്രി പി.കെ.കെ. ബാവയും കാഷ്വാലിറ്റി മുന്‍ എം.എല്‍.എ. ടി.പി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. മൊബൈല്‍ മോര്‍ച്ചറിയുടെയും ആംബുലന്‍സിന്റെയും താക്കോല്‍ദാനം ഡി.സി.സി. പ്രസിഡന്റ് കെ.സി. അബുവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണനും നിര്‍വഹിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കമണി, കെ. രത്‌നപ്രകാശ്, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മണി, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സത്യന്‍, അത്തോളി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.കെ. ശോഭ, പി. ഗോപിനാഥ്, എന്‍.കെ. ദാമോദരന്‍, എന്‍.പി. രാമദാസ്, എ. കുഞ്ഞാണ്ടി, ടി.കെ. മോഹനന്‍, മാട്ടട ചന്ദ്രന്‍, ഡോ. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ആസ്​പത്രി ഭരണസമിതി പ്രസിഡന്റ് എം. മെഹബൂബ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. ബാബു നന്ദിയും പറഞ്ഞു.

ഓണക്കിറ്റ് നല്‍കി

Posted on: 13 Aug 2010

അത്തോളി: കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി കാന്‍സര്‍ രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി. കഥാകൃത്ത് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു. അംബേദ്കര്‍ പുരസ്‌കാരം നേടിയ ചെറിയാന്‍ തോട്ടുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. വിജയലക്ഷ്മി മുഖര്‍ജി, ഡോ.പി. ശങ്കരന്‍, എന്‍.വി. സത്യനാഥന്‍, വി.രതീഷ്, ടി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു. ഡോ. രജിത്ത് സ്വാഗതവും രജി.സി.ടി. നന്ദിയും പറഞ്ഞു.

ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുന്നു

Posted on: 05 Jul 2010

 

അത്തോളി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളും വൈദ്യുതീകരിക്കാന്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട്ഉപയോഗിക്കുന്നു. 31 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഏഴു പഞ്ചായത്തുകളിലായി 150 അങ്കണവാടികളാണുള്ളത്. മൂവായിരത്തോളം പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ സൗകര്യം ലഭിക്കും. ബള്‍ബ്, ഫാന്‍ എന്നിവയും കൂടാതെ ആവശ്യമായേടത്ത് വൈദ്യുത തൂണുകളും അനുവദിക്കും. പദ്ധതി ജൂലായ് പത്തിന് ഒരു മണിക്ക് ബാലുശ്ശേരിയില്‍ മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. പത്തുദിവസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കും
 

പുത്തഞ്ചേരിക്ക് സ്മാരകമായി ബസ് കാത്തിരിപ്പുകേന്ദ്രം

Posted on: 20 Aug 2010

അത്തോളി: 'ശില്പി' പുത്തഞ്ചേരി നിര്‍മിച്ച ഗിരീഷ് പുത്തഞ്ചേരി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം ശങ്കരന്‍ പാലോറ ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് പുത്തഞ്ചേരി ജി.എല്‍.പി. സ്‌കൂളിലെ എല്‍.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു. പാലോറ എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ദിനേശന്‍ ഉപഹാരം നല്‍കി. എന്‍.കെ. ശ്രീനിവാസന്‍നായര്‍ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണന്‍, മൂസ്സ കേളോത്ത് എന്നിവര്‍ പ്രസംഗിച്ചു. സുബീര്‍ കേളോത്ത് സ്വാഗതം പറഞ്ഞു.

ജെ.ആര്‍.സി. സ്‌കാര്‍ഫ് അണിയിക്കലും അനുമോദനവും

Posted on: 31 Jul 2010

അത്തോളി: അത്തോളി ജി.വി.എച്ച്.എസ്.സ്‌കൂളിലെ ജെ.ആര്‍.സി. അംഗങ്ങള്‍ക്ക് സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങ് നടത്തി. റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ പനങ്കൂറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഗംഗാധരന്‍, ടി.കെ. വിജയന്‍, കെ.ടി. സുരേന്ദ്രന്‍, ഇ. സുനില്‍കുമാര്‍, എ.കെ. ജീജ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജെ.ആര്‍.സി. കേഡറ്റ് ഐശ്വര്യലക്ഷ്മിക്കുള്ള ഉപഹാരം പ്രിന്‍സിപ്പല്‍ നല്കി. ജെ.ആര്‍.സി. കണ്‍വീനര്‍ പി.ബി. നിഷ സ്വാഗതവും പ്രവിഷ നന്ദിയും പറഞ്ഞു.

ജനസംഖ്യാദിനാചരണം

Posted on: 15 Jul 2010

അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക ജനസംഖ്യാ ദിനാചരണം നടത്തി. ധനതത്ത്വശാസ്ത്രവിഭാഗം മേധാവി രൂപേഷ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പി.ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ബി.കെ.ഗോകുല്‍ദാസ്, എം.ജയകൃഷ്ണന്‍, കെ.ടി.സുരേന്ദ്രന്‍, അനുമോഹന്‍, ശ്രീരാഗ് എസ്. എന്നിവര്‍ സംസാരിച്ചു.
 
അത്തോളി: മികച്ച രീതിയില്‍ ആധുനികീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടണമെന്ന് സംസ്ഥാന നിയമസഭ ഡെപ്യൂട്ടി സ്​പീക്കര്‍ ജോസ് ബേബി അഭിപ്രായപ്പെട്ടു. അധ്യാപകരും രക്ഷാകര്‍ത്തൃസമൂഹവും ഇതില്‍ ശ്രദ്ധവെക്കണം. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അത്തോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.വി. ബാലന്‍, എം. ലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് ടി. പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പി. ഭാര്‍ഗവന്‍ നന്ദിയും പറഞ്ഞു.

ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു

Posted on: 04 Aug 2010

അത്തോളി: എം.ഇ.എസ്. എ.എ.റഹീം മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആര്‍ട്‌സ് ക്ലബ് ഷംസു ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുള്ള അധ്യക്ഷതവഹിച്ചു. എ.ടി.എം.അഷറഫ്, പ്രിന്‍സിപ്പല്‍ ശങ്കരക്കുറുപ്പ്, ഹെഡ്മിസ്ട്രസ് എം.റീജാറാണി, ചേളന്നൂര്‍ പ്രേമന്‍, റമ്പിന്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 23 Jul 2010

അത്തോളി: ചീക്കിലോട് ക്ഷീരോത്പാദക സംഘവും ജില്ലാ ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്കായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍ നായര്‍ സ്വാഗതവും സെക്രട്ടറി വി.കെ. ഗണേശന്‍ നന്ദിയും പറഞ്ഞു. ഡോ. എന്‍. രാജേഷ്, ഡോ. എന്‍. അഞ്ജന, ഡോ. കെ.പി. ബിജു, ഡോ. ജി. ദീപ്തി, ഡോ. നിത്യ എന്നിവര്‍ നേതൃത്വം നല്‍കി.

ശുചീകരിച്ചു

Posted on: 09 Jul 2010

അത്തോളി: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറുവാളൂര്‍ കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കുറുവാളൂര്‍, കുന്നത്തറ ഭാഗങ്ങളിലെ ഇരുനൂറില്‍പ്പരം വീടും പരിസരവും ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ടി. ഭാസ്‌കരന്‍ നായര്‍, വി. വേലായുധന്‍, എന്‍.കെ. വിശ്വനാഥന്‍, സി. രവീന്ദ്രന്‍, ഡി. മിനിമോള്‍ എന്നിവര്‍ നേതൃത്വം നല്കി.

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കണം

Posted on: 29 Jul 2010

അത്തോളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കണമെന്ന് സി.പി.ഐ. അത്തോളി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ദാമോദരന്‍, സി.എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

ജനസംഖ്യാദിനാചരണം

Posted on: 15 Jul 2010

അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക ജനസംഖ്യാ ദിനാചരണം നടത്തി. ധനതത്ത്വശാസ്ത്രവിഭാഗം മേധാവി രൂപേഷ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പി.ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ബി.കെ.ഗോകുല്‍ദാസ്, എം.ജയകൃഷ്ണന്‍, കെ.ടി.സുരേന്ദ്രന്‍, അനുമോഹന്‍, ശ്രീരാഗ് എസ്. എന്നിവര്‍ സംസാരിച്ചു.

മികച്ച ഗൃഹലൈബ്രറി ഒരുക്കിയ രക്ഷിതാവിന് പുരസ്‌കാരം

Posted on: 28 Jun 2010

അത്തോളി: മകള്‍ക്ക് മികച്ച ഗൃഹലൈബ്രറി ഒരുക്കിയ രക്ഷിതാവിന് സ്‌കൂള്‍ വായനസമിതിയുടെ പുരസ്‌കാരം. അത്തോളി ഗവ. വി.എച്ച്.എസ്. വായനസമിതിയാണ് അന്യം നിന്നുപോവുന്ന ഗൃഹാന്തരീക്ഷത്തിലെ വായനയിലേക്ക് കുടുംബാംഗങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി ഒരുക്കിയത്. പത്താംതരം വിദ്യാര്‍ഥിനി ഫെന മുള്ളോളിയുടെ ലൈബ്രറിയാണ് സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന വി.വി. അച്യുതന്‍മാസ്റ്ററുടെ സ്മരണയ്ക്കുള്ള പുരസ്‌കാരം നേടിയത്. അത്തോളി ഗവ. വി.എച്ച്.എസ്സില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ. കെ. ശ്രീകുമാറില്‍ നിന്ന് ഫെനയുടെ അമ്മ റീത്താബായ് പുരസ്‌കാരം ഏറ്റുവാങ്ങി. 460ഓളം പുസ്തകങ്ങളാണ് ഫെനയുടെ ഗൃഹലൈബ്രറിയിലുള്ളത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി. ഭാര്‍ഗവന്‍, പി.ടി.എ. പ്രസിഡന്റ് ടി. പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.

സി.എഫ്.എല്‍. വിതരണം ദുരിതമായി

Posted on: 05 Jul 2010

അത്തോളി: വൈദ്യുതി വകുപ്പ് വിതരണം ചെയ്യുന്ന രണ്ട് സി.എഫ്.എല്ലിനായി രണ്ട് 60 വാട്ട് ബള്‍ബും മുപ്പത് രൂപയും വൈദ്യുതി ചാര്‍ജടച്ച ബില്ലുമായി രാവിലെ മുതലുള്ള ഉപഭോക്താക്കളുടെ നിര മണിക്കൂറുകളോളം നീണ്ടത് ദുരിതമായി. അത്തോളി പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അത്തോളി ഗവ. ഹൈസ്‌കൂളില്‍ നടത്തിയ വിതരണത്തിലാണ് കൈക്കുഞ്ഞുങ്ങളുമായി ക്യൂവില്‍ നിന്ന അമ്മമാരടക്കമുള്ളവര്‍ കഷ്ടപ്പെട്ടത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ക്യൂ റോഡിലേക്കും നീണ്ടു.

മഴനനഞ്ഞ് നില്‍ക്കാനാവാതെ ചിലര്‍ തിരിച്ചുപോവുകയും ചെയ്തു. സി.എഫ്.എല്ലിനു പകരം രണ്ട് 60 വാട്ട് ബള്‍ബ് തിരിച്ചുകൊടുക്കേണ്ടതിനാല്‍ പലരും കടകളില്‍ നിന്നു പുതിയ ബള്‍ബുകള്‍ വാങ്ങിയാണ് നല്‍കിയത്. ആയിരക്കണക്കിനാളുകള്‍ക്ക് ഒന്നിച്ചുള്ള സി.എഫ്.എല്‍. വിതരണം ഒഴിവാക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഓരോ വാര്‍ഡിലെയും പ്രധാന കേന്ദ്രങ്ങളില്‍വെച്ചോ വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ ഓഫീസില്‍ നിന്നോ അവ സ്വീകരിക്കാനുള്ള അവസരമുണ്ടാക്കണമെന്നാണ് അവരുടെ ആവശ്യം.

ഇതിനിടയില്‍ സി.എഫ്.എല്‍. വിതരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബാനറിനെതിരെ ബജത് ലാമ്പ് യോജന പദ്ധതിയിലൂടെ സി.എഫ്.എല്‍ വിതരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന് അഭിനന്ദനം രേഖപ്പെടുത്തി യു.ഡി.എഫും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി.

 അത്തോളി പഞ്ചായത്ത് പന്തലായിനി ബ്ലോക്കിലേക്ക്

Posted on: 09 Jul 2010

കൊയിലാണ്ടി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി ഗ്രാമപ്പഞ്ചായത്തിനെ പന്തലായിനി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 12-ല്‍നിന്ന് 13 ആയി ഉയര്‍ന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളെയും പുനര്‍വിഭജനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തലായിനി ബ്ലോക്ക് പഞ്ചായത്തിന്റെയും അധികാര പരിധി കൂടിയത്. നിലവില്‍ അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളായിരുന്നു പന്തലായിനി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നത്. അത്തോളി കൂടി വരുന്നതോടെ 1.30 ലക്ഷം ജനസംഖ്യ പന്തലായിനി ബ്ലോക്കില്‍ ഉണ്ടാകും.

ഭൂമിശാസ്ത്രപരമായി അത്തോളിക്ക് പകരം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്താണ് പന്തലായിനി ബ്ലോക്കിനോട് കൂട്ടിച്ചേര്‍ക്കേണ്ടിയിരുന്നത്. പന്തലായിനി ബ്ലോക്കില്‍ ഉള്‍പ്പെട്ട അരിക്കുളത്തിന്റെയും മൂടാടിയുടെയും ഇടയിലാണ് കീഴരിയൂര്‍. കീഴരിയൂര്‍ പന്തലായിനി ബ്ലോക്കില്‍ ഉള്‍പ്പെടാത്തതിനാല്‍ അരിക്കുളത്തെയും മൂടാടിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിയില്ല. എന്നാല്‍ അത്തോളിക്കും നിലവില്‍ പന്തലായനി ബ്ലോക്കിനുമിടയില്‍ വീതിയേറിയ പുഴ ഒഴുകുന്നുണ്ട്. ജില്ലയിലെ ഏറ്റവും നീളം കൂടിയ കുനിയില്‍ക്കടവ് പാലം കടന്നുവേണം അത്തോളിയില്‍ എത്താന്‍.

അത്തോളിയെ പന്തലായിനി ബ്ലോക്കില്‍ ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കാര്‍ ഭരണസമിതിയോട് അഭിപ്രായം തേടിയിരുന്നു. നിലവിലുള്ള 12 അംഗങ്ങളില്‍ മൂന്നുപേര്‍ ഒഴികെ ബാക്കിപേര്‍ ഇതിനോട് യോജിക്കുകയാണ് ചെയ്തത്. പന്തലായിനി ബ്ലോക്കിന്റെ മധ്യത്തില്‍ കൊയിലാണ്ടി നഗരസഭയാണ്. ഈ പരിധിയില്‍ ബ്ലോക്ക് പഞ്ചായത്തിന് അധികാരമൊന്നുമില്ല. നിലവില്‍ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ്. ആണ് ഭരിക്കുന്നത്

സ്‌കൂള്‍ വാര്‍ഷികം

Posted on: 04 Apr 2010


 


അത്തോളി: തോരായി എ.എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി വിജി ചീക്കിലോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. വി.വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.ആര്‍. ശശി, ടി.കെ. കൃഷ്ണന്‍, സി.പി. മൊയ്തീന്‍കോയ, വിജയന്‍ തിയ്യക്കണ്ടി, സി.വി. കോയ, പി.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാജശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ അശ്വിനെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് രാജീവ് ഉപഹാരം നല്‍കി. പ്രധാനാധ്യാപകന്‍ സി. രാഘവന്‍ സ്വാഗതവും ആര്‍.കെ. മുബീന നന്ദിയും പറഞ്ഞു.

കൊയിലാണ്ടി: ഒള്ളൂര്‍ ഗവ. യു.പി. സ്‌കൂള്‍ വാര്‍ഷികാഘോഷം ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മണി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'മധുരം' മാഗസിന്‍ നാടക-ചലച്ചിത്രഗാനരചയിതാവ് രമേശ് കാവില്‍ നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപകന്‍ എം.സി. അബ്ദുള്‍ സലാമിന് പി.ടി.എ. പ്രസിഡന്റ് ടി.എം. സുരേഷ് ഉപഹാരം നല്‍കി. കെ.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞികൃഷ്ണന്‍, കെ.ടി. രമേശന്‍, എം.എം. സുമതി എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ സി. സത്യനാഥന്‍ സ്വാഗതവും വി. രമേശന്‍ നന്ദിയും പറഞ്ഞു.

കുന്നത്തറ ടെക്‌സ്റ്റൈല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണം- ജനതാദള്‍

Posted on: 17 Mar 2010


 


അത്തോളി: വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നതും 600ല്‍പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതുമായ കുന്നത്തറ ടെക്‌സ്റ്റൈല്‍സ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ അത്തോളി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൊടക്കല്ലൂര്‍ എ.യു.പി.സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ച ജനതാദള്‍ അത്തോളി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി.ശശിധരന് സ്വീകരണം നല്‍കി. കെ.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം കെ.എം. ശിവാനന്ദന്‍, പി.ബാലന്‍, കെ.വി. ഗംഗാധരന്‍നായര്‍, വി.കുഞ്ഞിരാമന്‍നായര്‍, ഒ.സി. മുഹമ്മദ്കുഞ്ഞി, വളപ്പില്‍ ദാമോദരന്‍, വി.കെ.രാഘവന്‍, കെ.ടി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
 




 

തേങ്ങ പൊങ്ങായിട്ടും താങ്ങുവില പൊങ്ങുന്നില്ല

Posted on: 16 Feb 2010

അത്തോളി: കെട്ടിക്കിടന്ന് മുളച്ചു പൊങ്ങുവെച്ചിട്ടും പച്ചത്തേങ്ങ സംഭരിക്കാനുള്ള സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്ക് താങ്ങാവുന്നില്ല.

സര്‍ക്കാറിന്റെ താങ്ങുവിലയേക്കാള്‍ പൊതുവിപണിയിലെ വില കൂടിയപ്പോള്‍ തേങ്ങ ഒന്നിച്ചു വിറ്റൊഴിവാക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കയാണ്. പൊട്ടിക്കാത്ത തേങ്ങ കിലോയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പത്തുരൂപയായിരുന്നു. പൊതുവിപണിയിലേക്കാള്‍ താങ്ങുവില കുറഞ്ഞാല്‍ സംഭരണം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ജില്ലയില്‍ പൊട്ടിക്കാത്ത തേങ്ങ കിലോയ്ക്ക് 12രൂപ നല്‍കി എടുക്കാന്‍ തില്ലാതല മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുവിപണിയിലും കിലോയ്ക്ക് 12 രൂപയായതോടെ സര്‍ക്കാര്‍ താങ്ങുവില കര്‍ഷകരെ ആകര്‍ഷിക്കുന്നില്ല. പൊളിക്കാത്ത നല്ല തേങ്ങയ്ക്ക് മൂന്നര മുതല്‍ നാലുവരെ രൂപ ഇപ്പോള്‍ കച്ചവടക്കാര്‍ നല്‍കുന്നുണ്ട്. മുളച്ചു പൊങ്ങുവെച്ച തേങ്ങയ്ക്ക് ഒന്നരരൂപയിലധികം കിട്ടുകയില്ല. പൊളിച്ചു കിട്ടിയാല്‍ പൊങ്ങ് ഒന്നിന് ഒരു രൂപവരെ കിട്ടും. പൊങ്ങിനും ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.

കൃഷിയിടങ്ങളില്‍ പുതിയ 'കുടിയേറ്റ'ക്കാര്‍

Posted on: 16 Feb 2010

അത്തോളി: കൃഷിയിടങ്ങളിലേക്ക് വ്യാപകമായി പടര്‍ന്നു കയറുന്ന പുതിയ ഇനം കളകള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാവുന്നു. ജമന്തിപോലെ ഇലകളും മഞ്ഞ പൂക്കളുമുള്ളവയാണ് ഈ 'കുടിയേറ്റ'ക്കാര്‍. എളുപ്പത്തില്‍ പടര്‍ന്ന് കൃഷിയിടം മുഴുവന്‍ വ്യാപിക്കുന്ന ഇവ പറിച്ചുമാറ്റിയാലും മണ്ണിലുള്ള വേരില്‍നിന്ന് വീണ്ടും മുളച്ചുപൊങ്ങും. ഇറക്കുമതി ചെയ്യുന്ന ജൈവവളങ്ങളിലൂടെയാണ് ഇവ കൃഷിയിടങ്ങളിലെത്തിയതെന്ന് കരുതുന്നു. വരള്‍ച്ചയിലും തഴച്ചുവളരുന്ന ഈ കളകളെ കന്നുകാലികളും തിന്നാറില്ല. പക്ഷേ, മണ്ഡലി തുടങ്ങിയ പാമ്പുകള്‍ക്ക് സുഖകരമായ പുതപ്പാണ് ഇവയുടെ ഇടതൂര്‍ന്ന പച്ചപ്പ്. ഇതുകാരണം കൃഷിയിടത്തില്‍ ഇറങ്ങിനടക്കാനും കര്‍ഷകര്‍ ഭയപ്പെടുന്നു. പച്ചപ്പുല്ലുകള്‍ പോലും ഈ കളയുടെ ആധിപത്യത്തിനിടയില്‍ വളരുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്.

ഇവയുടെ ഇലകളില്‍നിന്നും തണ്ടുകളില്‍നിന്നും മണ്ണിലേക്ക് കടക്കുന്ന ചിലതരം ജൈവ സംയുക്തങ്ങള്‍ മറ്റുള്ളവയുടെ വളര്‍ച്ചയെ തടയുന്നതിനാലാവാം ഇത് എന്നു വിദഗ്ധര്‍ പറയുന്നു. മറുനാടുകളില്‍നിന്ന് കുടിയേറുന്ന സസ്യജാലങ്ങള്‍ അതിജീവനത്തിന് ഇത്തരം തന്ത്രങ്ങള്‍ അനുവര്‍ത്തിക്കുന്നതായി കാണാറുണ്ടത്രെ.

കളനാശിനികള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാനാവുമോ എന്ന് പരീക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ഉപദേശിക്കുന്നത്.
 

നേത്രപരിശോധനാക്യാമ്പ് നടത്തി

Posted on: 04 Jan 2010

 അത്തോളി: മലബാര്‍ കണ്ണാസ്​പത്രിയുടെ സഹകരണത്തോടെ അത്തോളി ഇലാഹിയ സ്‌കൂള്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മുന്‍മന്ത്രി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. കാപ്പാട് ഐനുല്‍ ഹുദ ഓര്‍ഫനേജ് സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍, പി.ടി.എ. പ്രസി. പി.കെ. ശശി, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ , കെ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. ശബീര്‍ സ്വാഗതം പറഞ്ഞു.



 

കുനിയില്‍ക്കടവ് റോഡില്‍ യാത്ര ദുഷ്‌കരം

Posted on: 25 Oct 2010


അത്തോളി: കാപ്പാട് - തുഷാരഗിരി സംസ്ഥാന പാതയില്‍ കുനിയില്‍ക്കടവ് പള്ളിമുതല്‍ അത്തോളി വരെയുള്ള യാത്ര ദുരിതമാവുന്നു. ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷനേടാന്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ഇതുവഴിയാണ്. പള്ളിമുതല്‍ അത്തോളിറോഡ് വരെയുള്ള മുക്കാല്‍ കിലോമീറ്ററോളം റോഡ് വീതികൂട്ടി നന്നാക്കുന്ന പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. അത്തോളി - തിരുവങ്ങൂര്‍ റോഡ് വികസനത്തിന് ആദ്യമായി ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് അത്തോളി പഞ്ചായത്തില്‍നിന്നാണ്. ഈ ഭാഗത്തെയാണ് അധികൃതര്‍ ഏറെ അവഗണിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഏഴരക്കോടിയോളം ചെലവില്‍ ജില്ലയിലെ ഏറ്റവും വലിയ പാലം കുനിയില്‍ക്കടവില്‍ നിര്‍മിച്ചിട്ടും ഇരു ഭാഗത്തും അപ്രോച്ച്‌റോഡ് വന്നിട്ടും പൂര്‍ണമായും ഈ റോഡ് ഗതാഗതത്തിന് ഉപയുക്തമായിട്ടില്ല. രണ്ടോ മൂന്നോ മിനിബസ്സുകള്‍ക്ക് മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളത്. 




വടിവാളുകള്‍ കണ്ടെടുത്തു
 
 
  Today, there have been 30 visitors (54 hits) on this page!
 
 
hit counter
(www.faisalm.tk)Copyright © 2010 eeindia.tk All Rights Reserved. | powered By : eeindia.tk
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free