നിങ്ങള്‍ക്ക് അത്തോളിയെ കുറിച്ച് കൂടുതലായി അറിയുമെങ്കില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ അയക്കുകയോ ചെയ്യുക The Complete Radio/TV Internet Website "Bringing you closer to home" Fas Media brings TV programs to an international audience through the Internet so you can watch native programs for free wherever you are, whenever you want.
   
  www.atholi.tk
  Entey Gramum
 
 ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല് ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.
              നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം (  അത്ത്+ ഒളി) എന്ന  അര്‍ത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന്  അനുമാനിക്കപ്പെടുന്നു.
               രാജഭര​ണത്തിന്റെ   അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും   ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ  ധീരന്മാരുടെ പ്രദേശമാണിത്.
             പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കില്‍  ഉള്‍ക്കൊള്ളുന്ന  പ്രദേശമാണ്  ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബര്‍ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുന്‍പ് മലബാര്‍ ഡിസിട്രിക്ട്  ബോര്‍ഡിനു കീഴില്‍   മൊടക്കല്ലൂര്‍ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂര്‍ എന്നിവ കൂട്ടി ച്ചേര്‍ത്താണ്  അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി  ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നന്‍മണ്ട, ബാലുശ്ശേരി , തലക്കുളത്തുര്‍ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും  , തെക്ക് തലക്കുളത്തൂര്‍ പഞ്ചായത്തുമാണ്  അതിരുകള്‍.2001 ലെ സെന്‍സസ് പ്രകാരം 26071 ആണ്  ജനസംഖ്യ.
 

ഇതില്‍ 12344 പേര്‍ പുരുഷന്മാരും,13727 പേര്‍ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീര്‍ണ്ണം. 16 വാര്‍ഡുകള്‍‌ ഉണ്ട്.

സാമൂഹിക സാംസ്കാരിക പശ്ചാതലം
               സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നിസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.
               അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കര​​ണം , ഖാദി പ്രചരണം  തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും  നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും  മറ്റും പലതവണയായി അദ്ദേഹം  അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ  കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്.
             വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍  ദേശിയ സ്വാതന്ത്ര്യ സമരത്തില്‍  കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ  ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി  സമരപ്രചരണം നടത്തിയ  വി. ദാമോദരന്‍ നായര്‍ക്ക്  ബ്രിട്ടീഷ് പോലീസിന്റെ  ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന നടന്ന പ്രതിഷേധ സമരത്തില്‍  സി അപ്പുനായര്‍   അറസ്റ്റ് വരിക്കപ്പെടുകയും വി.പി കുഞ്ഞിരാമക്കുറുപ്പ്,എ കുഞ്ഞിരാമക്കുറുപ്പ് , കാരോലി  അപ്പു നായര്‍  തുടങ്ങിയ സ്വാതന്ത്യ സമര പോരാളികള്‍  ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്. ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും, പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എ  പ്രസ്ഥാനത്തിലും  സജിവമായി പ്രവര്‍ത്തിച്ച ശ്രീ രാമദാസന്‍ അത്തോളിയുടെ ചരുത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന നാമമാണ്.
                  സാധാരണക്കാരുടെ  ഇടയുല്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ  മുഖ്യമന്ത്രിവരെയെത്തിയ ബഹുമാന്യനായ ശ്രീ സി എച്ച്  മുഹമ്മദ് കോയ കേരള ചരിത്രത്തില്‍  അത്തോളിക്ക് സ്ഥാനം നേടിത്തന്നു. ഇദ്ദേഹത്തെ അത്തോളിയിലെ ജനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
                  അത്തോളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  രുപീകരണത്തില്‍  എം.കെ കുഞ്ഞരാമന്‍ നായര്‍, ഇ.പി ഗോപാലന്‍ നായര്‍ തുടങ്ങിയ നാമധാരികള്‍  ചിരസ്മരണീയരാണ്.തന്റെ ജീവിതാവസാനം വരെ  ഉയര്‍ന്ന ചിന്തയും  ലളിതവും ആദര്‍ശസംപുഷ്ഠവുമായ ജീവിതത്തിനുടമയായിരുന്നു  ഇ.പി ഗോപാലന്‍ നായര്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ  പ്രവര്‍ത്തനങ്ങളിലുടെയാണ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ  സമരത്തിലൂടെയാണ്. അത്തോളിയില്‍  കര്‍ഷക പ്രസ്ഥാനം ബീജാവാപം ചെയ്യപ്പെടുന്നത്. എം.കെ കേളു , എം കുമാരന്‍ മാസ്റ്റര്‍ ,പി, ശേഖരന്‍,യു.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അ അത്തോളിയിലെ കര്‍ഷക പ്രസ്ഥാലത്തിന്റെ  വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.സി എച്ച് കണാരനും, കര്‍ശക പ്രസ്ഥാനത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും  സഹായിയായുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനെരിതെ അതിശക്തമായ പല ചെറുത്തുനില്‍പ്പുകളും അത്തോളിയില്‍ നടന്നിട്ടുണ്ട്.
       അയിത്തത്തിനും  അനാചാരങ്ങള്‍ക്കുമെതിരെ 
 സാമൂഹ്യ രംഗത്ത്  നടന്ന സമരങ്ങളും  ദേശീയ സ്വാതന്ത്ര്യ 
സമരത്തിന്റെ ഭാഗമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ 
ചുവടൊപ്പിച്ച്  പിഷാരികാവില്‍ ഹരിജനങ്ങള്‍ക്ക്  പ്രവേശനം
 ലഭിക്കണമെന്നാവശ്യപ്പെടുന്ന  സമരത്തില്‍ അത്തോളിയിലെ  
സവര്‍ണ്ണവിഭാഗക്കാരുള്‍പ്പെടെ പലരും പങ്കെടുത്തു. മറ്റെല്ലാ 
സ്ഥലങ്ങളിലെന്ന പോലെ  ഭൂ പരിഷ്കരണം  അത്തോളി പഞ്ചായത്തിലും
  സാമൂഹ്യ രംഗത്ത്  വന്പിച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. 
നീതിപൂര്‍വ്വകമായ  വിതരണത്തിന് ഇത്  സഹായകമായി. 
ജന്മിത്വം  അവസാനിച്ചതോടെ  കൃഷിഭൂമി മണ്ണില്‍  
പണിയെടുക്കുന്നവന്റേതുകൂടിയായി.

സംസ്കാരം

   സമൃദ്ധമായ പൗരാണിക  ചരിത്ര സംഭവങ്ങളും 
 ജീവത്തായ ഐതിഹ്യ കഥകളും ഇഴ ചേര്‍ന്ന 
 അത്തോളിയുടെ സാംസ്കാരിക ത്തനിമ ഏറെ 
ശ്രദ്ധ്ര പിടിചിചു പറ്റുന്നതാണ്. വടക്ക ന്‍ പാട്ടു
 കളിലെവിടയോ  ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി 
 അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്.പരശുരാമന്റെ
 അദൃശ്യമായ  സാനിദ്ധ്യത്തിലൂടെ സ്വാംശീകരിക്കപ്പെടുന്ന
   നൂറ്റൊന്നു ക്ഷേത്രങ്ങളിലൊന്ന്  
 അത്തോളിയാലാണെന്നുപറയപ്പെടുന്നു.
5000 വര്‍ഷങ്ങളോളം  പഴക്കമുള്ള മഹാശിലായുഗത്തിന്റെ 
 ഭാഗമായി വരുന്ന കുടക്കല്ലുകളും ,കല്ലറകളും  
ഈ പ്രദേശത്തിന്റെ  സാംസ്കാരിക സ്മാരകങ്ങള്‍ എന്ന  
നിലയ്ക്കു  പ്രസിദ്ധമാ ണ്.
  സവര്‍ണ്ണ -ജന്മി നാടുവാഴിത്ത  സന്പ്രദായം  ഈ
 പ്രദേശത്ത് ശക്തമാവുന്നത് വെള്ളക്കാരുടെ
 വരവോടുകൂടിയാണ്.
ദ്രാവിഡ- ഗ്രേത്ര  സംസ്കാരരത്തിന്റെ അടിയൊഴുക്കുകള്‍
 ഇവിടുത്തെ കീഴാള വര്‍ഗ്ഗത്തിലെ ആചാരനുഷ്ഠാനങ്ങളല്‍ 
രൂഡമാണ്. പ്രത്യേകിച്ചും  പറയ ഹരിജന വിഭാഗങ്ങളിലെ 
  ഉത്സവങ്ങലളുമായ് ബന്ധപ്പെടുന്ന  ആചാരങ്ങളും ശീലങ്ങളും
  സമഗ്രമായ പഠനങ്ങള്‍ക്കു വിധേയമാകികേണ്ടവയാണ്.
കോല്‍ക്കളി, തെയ്യം,തിറ, തോറ്റം പാട്ട്, ദഫ്മുട്ട്, 
 പൂതപ്പാട്ട്, കൊട്ടിപ്പാട്ട്, ഓണവില്ല്, അയക്കോലുകളി,
 കളം വരയ്ക്കല്‍  തുടങ്ങിയ പ്രാചീന കലാരൂപങ്ങള്‍ക്ക് 
ഏറെ പ്രചാരമുണ്ടായിരുന്നെങ്കിലും  ഇന്ന് അവയില്‍ 
ചിലതൊക്കെ നമ്മുടെ സാംസ്കാരിക പാരന്പര്യത്തിന്റെ
  പൊതു ധാരണയുല്‍ നിന്ന് അന്യവല്‍ക‍തമാവുകയോ,
 നശുച്ചു പോവുകടൊ ചെയ്തിട്ടുണ്ട്.
      ഈ ഗ്രാമത്തിന്റെ  ഇന്ന് നിലനില്‍ക്കുന്ന  ഏറ്റവും 
വലിയ  സാംസ്കാരികസ കേന്ദ്രങ്ങള്‍ സ്കൂളുകളാണ്.
 അതോടൊപ്പം തന്നെ  വായനശാലകളും  
ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ല്‍ കൊങ്ങന്നൂരില്‍ സ്ഥാപിച്ച  
മുഹമ്മദ് അബ്ദു റഹിമാന്‍ സ്മാരക വായനശാല  & 
ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ 
 നേതൃത്വത്തില്‍   നടന്നിരുന്ന വിവധ പ്രവര്‍ത്തന്നങ്ങളുടെ 
 ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി
 ഗ്രാമപഞ്ചായത്തിന്റെ  രുപീകരണത്തിന്   മുന്‍പ് 
തന്നെ പ്രവര്‍ത്തനമാരംഭിച്ച വായനശാലയാണ്  കൂമുള്ളി 
വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & 
വായനശാല, പഞ്ചായത്ത്  സാംസ്കാരിക നിലയം, 
പ്രിയദര്‍ശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ 
പ്രവര്‍ത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലില്‍ 
ഒരു വനിതാ വായനശാല ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചു
 തുടങ്ങിയിട്ടുണ്ട്.
       നേരത്തെ നല്ല നിലയില്‍  പ്രവര്‍ത്തിച്ചുവന്ന പല
 വായനശാലകളിലേയും  പുസ്തകങ്ങള്‍ ചിതലരിച്ചു  
തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത  മറിച്ചു വയ്ക്കാന്‍ 
കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും 
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന  ഗ്രന്ഥാലയം. പഞ്ചായത്ത്
 സാംസ്കാരിക നിലയം, കൊങ്ങന്നൂര്‍ അബ്ഗു റഹിമാന്‍ 
 സ്മാരക വായനശാല എന്നിവയും ,  കൂടാതെ അത്തോളി 
സ്കൂള്‍ ലൈബ്രറിയും  മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.


 
 
 
  Today, there have been 34 visitors (80 hits) on this page!
 
 
hit counter
(www.faisalm.tk)Copyright © 2010 eeindia.tk All Rights Reserved. | powered By : eeindia.tk
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free